GeneralLatest NewsMollywood

ഇനി ആ മനുഷ്യന്റെ അടുത്ത് കാള്‍ ഷീറ്റിനായി പോകരുത്; സൂപ്പര്‍താരം കാരണം നസീറിനു സംഭവിച്ചത്!!

ടുവില്‍ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറില്‍ കയറിപ്പോയപ്പോള്‍, ആ നടന്‍ പറയുകയാണ് ഇങ്ങേര്‍ക്ക് വയസാംകാലത്ത് വീട്ടില്‍ പോയി ഇരുന്നൂടേയെന്ന്

രമേശ്‌ പിഷാരടി, പൃഥ്വിരാജ് എന്ന് തുടങ്ങി മലയാളസിനിമയിലേയ്ക്ക് സംവിധായകരായ നിരവധി നടന്മാറുണ്ട്. എന്നാല്‍ സംവിധായകന്‍ ആകണമെന്ന ആഗ്രഹം സാധിക്കാതെ പോയ ഒരു നടനാണ്‌ പ്രേം നസീര്‍. നിത്യഹരിതനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രേനസീറിന്റെ പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ സ്വപ്നത്തെക്കുറിച്ച് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു തുറന്നുപറയുന്നു. ഇന്നത്തെ ഒരു സൂപ്പര്‍താരം കാരണമാണ് അത് നടക്കാതെ പോയതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്‌ത് ഡയറക്‌ട് ചെയ്യണമെന്ന് പ്രേം നസീര്‍ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാസ്‌റ്റാറുകളില്‍ ഒരാളെ പതിവായി കണ്ട് കാള്‍ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു. ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യന്‍ ഡേറ്റ് കൊടുക്കുന്നില്ല. ഒടുവില്‍ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറില്‍ കയറിപ്പോയപ്പോള്‍, ആ നടന്‍ പറയുകയാണ് ഇങ്ങേര്‍ക്ക് വയസാംകാലത്ത് വീട്ടില്‍ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോള്‍ നസീറിനേക്കാള്‍ പ്രായമുണ്ട്.

ഞാന്‍ സെറ്റില്‍ വച്ച്‌ ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മനുഷ്യന്‍ ചാന്‍സ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാല്‍ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാന്‍ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്. അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷന്‍ മാനേജര്‍ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്‌തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാള്‍ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു. അതുപോലും പ്രേംനസീര്‍ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്ബോള്‍ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീര്‍.” വേണു പറയുന്നു

കടപ്പാട്: കേരള കൗമുദി

shortlink

Related Articles

Post Your Comments


Back to top button