CinemaMollywoodNEWS

അഭിനയം മോശമാണെന്ന് പറഞ്ഞായിരുന്നു സിബി മലയില്‍ സലിം കുമാറിനെ പുറത്താക്കിയത്!

ദേശീയ അവാര്‍ഡിന്റെ തിളക്കവും പേറി മലയാള സിനിമയുടെ നിത്യ വിസ്മയമായി ഉദിച്ചു നില്‍ക്കുന്ന നടന്‍ സലിം കുമാറിന് കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്,മലയാള സിനിമയില്‍ നല്ല നടന്മാരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുള്ള സലിം കുമാറിനെ സംവിധായകന്‍ സിബി മലയിലില്‍ തന്റെ  സെറ്റില്‍ നിന്ന് അഭിനയം മോശമാണെന്ന്  പറഞ്ഞു ഒഴിവാക്കിയ സാഹചര്യത്തെയൊക്കെ അതിജീവിച്ചായിരുന്നു മോളിവുഡിലേക്കുള്ള സലിം കുമാറിന്റെ പ്രയാണം.

ദിലീപ് നായകനായ സിബി മലയില്‍ ചിത്രത്തില്‍ നിന്നായിരുന്നു സലിം കുമറിനെ സിബി മലയില്‍ കട്ട് ചെയ്തത്, ആകെ പന്ത്രണ്ടോളം സീനുകളാണ് സലിം കുമാറിന് ചിത്രത്തിലുണ്ടായിരുന്നത്, ഒന്‍പതു സീനുകള്‍ ചിത്രീകരിച്ച ശേഷമായിരുന്നു ടൈമിംഗ് മോശാമാണെന്ന് പറഞ്ഞു സിബി മലയില്‍ സലിമിനെ ഒഴിവാക്കിയത്.

പിന്നീടു തന്റെ അഭിനയ പെരുമ മലയാള സിനിമ ലോകത്തിനു തെളിയിച്ചു കൊടുത്ത സലിം കുമാര്‍ ജഗതി ശ്രീകുമാറിന് ശേഷം മലയാള സിനിമ കണ്ട മികച്ച ഹാസ്യ നടനെന്ന നിലയില്‍ കൂടിയാണ് ശ്രദ്ധ നേടിയെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button