GeneralLatest NewsMollywoodMovie Gossips

മോഹന്‍ലാലിനൊപ്പം ആനി അഭിനയിക്കാത്തതിനു പിന്നില്‍

ആനിയുടെ ആദ്യ ചിത്രം അമ്മയാണെ സത്യം ആയിരുന്നു.

മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്ന് തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിമാരില്‍ ഒരാളാണ് ആനി. ബാലചന്ദ്രമേനോന്‍ മലയാളത്തിനു സമ്മാനിച്ച ആനിയുടെ ആദ്യ ചിത്രം അമ്മയാണെ സത്യം ആയിരുന്നു. ആണ്‍ വേഷത്തില്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഈ താരം ഇത് വരെയും മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടില്ല.

മ്മൂട്ടിക്കൊപ്പം മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുമായി രുദ്രാക്ഷവും, ജയറാമുമായി പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളിലും ആനി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നായികവാന്‍ അവസരം ലഭിച്ചിട്ടില്ല.

തൊണ്ണൂറുകളില്‍ അഭിനയ രംഗത്ത് സജീവമായിരുന്നു ആനി. നായികയായി തിരക്കില്‍ നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേയ്ക്ക് കടന്നത്. അതോടെ അഭിനയത്തില്‍ നിന്നും താരം പിന്മാറി. നീണ്ട ഇടവേളയ്ക്ക് ശേഷംഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് ആനി.

shortlink

Related Articles

Post Your Comments


Back to top button