GeneralHollywoodLatest News

പിറന്നാള്‍ ദിനത്തില്‍ കാമുകന്റെ സമ്മാനം ക്രൂരപീഡനം; ചിത്രങ്ങള്‍ സഹിതം നടിയുടെ വെളിപ്പെടുത്തല്‍

സിനിമാ ലോകത്ത് നിന്നും നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ പല താരങ്ങളും വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് നടി എസ്‌മേ ബിയാങ്കോ . സോഷ്യല്‍ മീഡിയയിലൂടെ താരം കാമുകന്റെ ക്രൂര പീഡനങ്ങള്‍ എട്ടു പറഞ്ഞത് ചിത്രങ്ങള്‍ സഹിതമാണ്.

ലോക പ്രശസ്ത സീരിയല്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് എസ്‌മേ ബിയാങ്കോ. ഗാര്‍ഹിക പീഡനത്തിന് താനും ഇരയാണ്. ‘അയാം നോട്ട് ഓക്കെ’ എന്ന ടാഗിനൊപ്പം ചാട്ടവാറി ഏറ്റ മുറിവുകളുടെ ചിത്രവും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.

വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു പിറന്നാള്‍ ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ”ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഒരു മുറിയില്‍ ഞാന്‍ ബന്ധനസ്ഥയാക്കപ്പെടുന്നതിന് മുമ്പേയെടുത്തചിത്രം. വളരെ കുറിച്ച്‌ ഭക്ഷണം കൊണ്ട് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്. ശാരീരികവും മാനസികവുമായി ഞാന്‍ അത്രയധികം ആക്രമിക്കപ്പെട്ടു. ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമായിരുന്നു. അന്ന് അത്താഴത്തിന് പോവുന്നതിന് മുമ്പ് അവന്‍ എന്നെ നിര്‍ത്താതെ ശകാരിച്ചു കൊണ്ടിരുന്നു.

പണ്ട് ഈ ചിത്രം കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ടായിരുന്നു. എന്നെ പീഡിപ്പിച്ചവനോടുള്ള എന്റെ അര്‍പ്പണ ബോധത്തിന്റെ ചിഹ്നമാണ് ഈ പാടുകളെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇന്ന് ഇത് കാണുമ്പോള്‍ എനിക്ക് ഭയമാണ്.” താരം കുറിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close