GeneralLatest NewsMollywood

‘എനിക്കെന്താ തൊലിക്കട്ടി, ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല’; ഷംന കാസിം

ഇതിന്റെ പേരില്‍ എന്ന ചീത്ത വിളിക്കരുത്, തമാശക്ക് ചെയ്തതാണ് ഷംന കാസിം

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതരമാണ് ഷംന കാസിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ ഷംന സംഗീതത്തിലും ഒന്ന് കൈവെച്ചിരിക്കുകയാണ്. ഒരു പൊതുചടങ്ങിനിടെ പാട്ട് പാടുന്ന ഷംനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

‘എനിക്കെന്താ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് പാട്ട് പാടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷംനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.

മൈക്കെടുത്ത ഷംന ‘ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ’ എന്നുപറഞ്ഞാണ് പാടിയത്. ഓളങ്ങള്‍ എന്ന ചിത്രത്തിലെ തുമ്പീ വാ എന്ന ഗാനമാണ് ഷംന പാടിയത്. ‘എനിക്കെന്താ തൊലിക്കട്ടി. ഇതിന്റെ പേരില്‍ എന്ന ചീത്ത വിളിക്കരുത്, തമാശക്ക് ചെയ്തതാണ്.’- വീഡിയോയ്‌ക്കൊപ്പം ഷംന കുറിച്ചു.

മോഹന്‍ലാലിന്റെ തമിഴ് ചിത്രം കാപ്പാന്‍ ആണ് ഷംനയുടേ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button