BollywoodGeneralLatest NewsMovie Gossips

ഈ താര സുന്ദരിമാരുടെ പിണക്കത്തിന് കാരണം നടന്‍ സല്‍മാന്‍ ?

സിനിമാ മേഖലയില്‍ സൌഹൃദങ്ങളെ പോലെ തന്നെ മത്സരങ്ങളും സാധാരണമാണ്. താരങ്ങളുടെ പിണക്കങ്ങളും വഴക്കുകളും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയും. ബോളിവുഡ് താരങ്ങളായ റാണി മുഖര്‍ജിയും ഐശ്വര്യ റായിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇരുവരും നീണ്ടകാലമായി പിണക്കത്തിലുമാണ്. ഈ പിണക്കത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇന്നും വ്യക്തമല്ല. നടന്‍ അഭിഷേകുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായി വീണ്ടും അഭിനയ രംഗത്ത് സജീവമാകുമ്പോള്‍ റാണിയുമായുള്ള പിണക്കത്തിന്റെ കാര്യം വീണ്ടും ചര്ച്ചയാക്കുകയാണ് പാപ്പരാസികള്‍.

ചല്‍തേ ചല്‍തേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയിലെ ചില സംഭവങ്ങളാണ് ഈ പിണക്കത്തിന് പിന്നില്‍. ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ഐശ്വര്യയെയായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനുമായി താരം പ്രണയത്തിലായിരുന്നു ഈ സമയം. ഷൂട്ടിംഗ് ലൊക്കേഷനില്‍ സല്‍മാന്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഐശ്വര്യയെ പുറത്താക്കി. തുടര്‍ന്ന് റാണി മുഖര്‍ജിയേ നായികയാക്കി. ഇതിന്റെ പേരിലാണ് ഇരുവരും പിരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനു ശേഷം ഈ പിണക്കം പാപ്പരാസികള്‍ ആഘോഷമാക്കിയത് അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വിവാഹത്തോടെയാണ്.

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് റാണിയെ ക്ഷണിച്ചിരുന്നില്ല. അതോടെ ഇരുവരും പിണക്കത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമായി. വിവാഹത്തിനു ക്ഷണിക്കാത്തതിനെക്കുറിച്ച് അഭിഷേകിന് മാത്രമേ മറുപടി പറയാനാകൂ എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് റാണിയുടെ മറുപടി.

Tags

Post Your Comments

Related Articles


Back to top button
Close
Close