BollywoodGeneralLatest News

ഗൂഗിളില്‍ നിന്ന് വിലാസം കണ്ടെത്തി സൂപ്പര്‍താരത്തിന്റെ വീട്ടിലെത്തിയ ആരാധകന്‍ പോലീസ് പിടിയില്‍

ഗൂഗിളില്‍ നിന്ന് വിലാസം കണ്ടെത്തി സൂപ്പര്‍താരത്തിന്റെ വീട്ടിലെത്തിയ ആരാധകന്‍ പോലീസ് പിടിയില്‍. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വീട്ടില്‍ അനധികൃതമായി കയറിയ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹരിയാനയില്‍ നിന്ന് അക്ഷയ് കുമാറിനെ കാണാന്‍ വേണ്ടി മുംബൈയിലെത്തിയ അങ്കിത് ആണ് പിടിയില്‍. ഹരിയാന സ്വദേശിയാണ് അങ്കിത് ഗോസ്വാമി ഗൂഗിളില്‍ നിന്ന് വിലാസം കണ്ടെത്തിയ ഇയാള്‍ നേരെ വീട്ടിലേക്ക് കയറിചെല്ലുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് യുവാവ് താരത്തിന്റെ വസതിയിലെത്തിയത്.

അനുവാദമില്ലാതെ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ജുഹു പൊലീസ് ഇയാളെ ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button