അടങ്ങിയൊതുങ്ങി പോയിരുന്നോ എന്ന് അട്ടഹസിച്ച് പൈസയുമായി അപ്പന്‍ പോയി; കരഞ്ഞു തളര്‍ന്നുറങ്ങിയ ദിവസത്തെക്കുറിച്ച് നടി എല്‍സി

മലയാള സിനിമയില്‍ ഒരുകാലത്ത് വേലക്കാരിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു എല്‍സി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന താരം സിനിമ കാണാതെ ജീവിച്ച കാലത്തെക്കുറിച്ച് തുറന്നു പറയുന്നു.

പട്ടാളക്കാരനായ അച്ഛന്റെ ചിട്ടയായ ജീവിതത്തില്‍ ജീവിച്ചു വന്ന കാലത്ത് സിനിമ കാണാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു താരം തുറന്നു പറയുന്നു. എന്നാല്‍ ഒരിക്കല്‍ അപ്പന്‍ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു കുടുക്കയില്‍ സ്വരൂപിച്ചിരുന്ന പൈസ സ്വന്തമാക്കിയതിനെ ക്കുറിച്ച് എല്‍സി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. അന്ന് സിനിമ കാണാനും കഴിഞ്ഞില്ല, കയ്യിലെ കാശും പോയ സങ്കടത്തില്‍ കരഞ്ഞു തളര്ന്നാണ് താനും സഹോദരങ്ങളും ഉറങ്ങിയതെന്നും എല്‍സി പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” സിനിമ കാണണമെങ്കില്‍ എല്ലാവരും പോയി പൈസ ഇട്ടുവയ്ക്കുന്ന കുടുക്ക എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. ഞങ്ങള്‍ മക്കളും അമ്മച്ചിയും കുടുക്കയൊക്കെ പൊട്ടിച്ച് പൈസ കൊണ്ടുവന്ന് കടലാസില്‍ പൊതിഞ്ഞു കൊടുത്തു. എല്ലാവരും ഒരുങ്ങിവന്നപ്പോള്‍ അപ്പന്റെ സ്വഭാവം മാറി. എവിടേയ്ക്കാണ് പോകുന്നത്. സിനിമയ്‌ക്കോ. എല്ലാവരും അടങ്ങിയൊതുങ്ങി പോയിരുന്നോ എന്ന് അട്ടഹസിച്ച് ഞങ്ങളുടെ പൈസയുമായി അപ്പന്‍ പോയി. അന്ന് കരഞ്ഞു തളര്‍ന്നാണ് ഞങ്ങള്‍ ഉറങ്ങിയത്.”

SHARE