GeneralLatest News

ആണ്‍ പെണ്‍ വ്യത്യാസം വീട്ടില്‍ തന്നെ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; അതുകൊണ്ടു തന്നെ ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിച്ചിരുന്നു; അരുന്ധതി പറയുന്നു

കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം

സ്ത്രീ പുരുഷ ലിംഗ വേര്‍തിരിവുകള്‍ക്കെതിരെ തുറന്ന പ്രതികരണവുമായി നടിയും അവതാരികയുമായ അരുന്ധതി രംഗത്ത്. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം. എല്ലാ മേഖലയിലും ആണ്‍ പെണ്‍ വേതിര്‍തിരിവ് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ള സമൂഹത്തിന്റേത്. ഒരു കായിക വിനോദം ആണെങ്കില്‍ പോലും അത് പുരുഷന്മാരുടേത് എന്ന ചിന്താഗതിക്കാരാണ് ഏറെ സ്ത്രീകളുമെന്നും അരുന്ധതി പറയുന്നു.

സമൂഹത്തില്‍ ആണുങ്ങള്‍ ചെയ്യേണ്ട ജോലിയെന്നും സ്ത്രീകള്‍ ചെയ്യേണ്ട ജോലിയെന്നും തൊഴില്‍ മേഖലയെ പോലും തരംതിരിച്ചിരിക്കുകയാണ്. ഇത്തരം തരംതതിരിവുകള്‍ എവിടെ നിന്നാണ് ഉണ്ടാകുന്നത്. വീട്ടിലെ ഒരു ഫ്യൂസ് കെട്ടാന്‍ പോലും ആദ്യം ഓടുന്നത് ആണ്‍കുട്ടികളാണ്. എത്ര അച്ഛന്‍മാര്‍ നമ്മളെ ഇതിനെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് ആദ്യം ചിന്തിക്കേണ്ടതെന്നും അരുന്ധതി പറയുന്നു. എന്റെ വീട്ടില്‍ എനിക്ക് മൂത്തത് ഒരു സഹോദരന്‍ ആയതിനാല്‍ തന്നെ ഈ വ്യത്യാസം അറിഞ്ഞു വന്നവളാണ് ഞാന്‍. എന്റെ വീട്ടിലെ അവസ്ഥയെടുത്താല്‍ എല്ലാ രീതിയിലും ജെന്റര്‍ തിരിച്ചുവച്ചിരിക്കുകയായിരുന്നു അവിടം. ഒരിക്കല്‍ ഹോസ്റ്റലിലെ ബള്‍ബ് ഫീസായപ്പോള്‍ അത് നന്നാക്കാന്‍ എനിക്ക് അറിയില്ല കഴിവില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് തിരിച്ചറിവ് വന്നത്. എന്റെ വീട്ടില്‍ നിന്ന് എനിക്ക് അതിനെക്കുറിച്ചുള്ള കഴിവ് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍…. സ്‌കൂളില്‍ പഠിക്കുമ്പോളും സ്ഥിതി മറിച്ചായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും അരുന്ധതി പറയുന്നു.

shortlink

Post Your Comments


Back to top button