GeneralLatest NewsNEWSTV Shows

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്: വിമർശനവുമായി ഫിറോസ്

ഞാൻ പോലും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തില്ലെന്ന് പറഞ്ഞാല്‍... ഈ ഞാൻ ആരാണാവോ?

ടെലിവിഷൻ ഷോകളിൽ ആരാധകർ ഏറെയുള്ള പരിപാടിയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ ആറാം സീസൺ നടക്കുകയാണ്. അമ്പതിലധികം ദിനം പിന്നിട്ട ഷോയില്‍ നിന്നും ഏറ്റവും അവസാന പുറത്തായവരില്‍‌ ഒരാള്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസായിരുന്നു.

ബിഗ് ബോസില്‍ വന്നശേഷം ജാൻമണി നടത്തിയ ചില പ്രസ്താവനകള്‍ വലിയ രീതിയില്‍ ചർച്ചയായിരുന്നു. താൻ തട്ടി മുട്ടി റോഡില്‍ നടക്കുന്നയാളല്ലെന്നും വർഷങ്ങളായി ബിസിനസ് ക്ലാസ് ടിക്കറ്റില്‍ ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നയാളാണെന്നുമാണ് ഹൗസില്‍ വെച്ച്‌ മറ്റ് മത്സരാർത്ഥികളുമായി തർക്കമുണ്ടായപ്പോള്‍ ജാൻമണി പറഞ്ഞത്.

കഴിഞ്ഞ ദിവസം മന്ദാകിനി സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ രഞ്ജിനിക്കൊപ്പം ജാൻമണിയുമുണ്ടായിരുന്നു.  ജാൻമണിയുടെ ഗെയിമിനെ കുറിച്ചും ബിസിനസ് ക്ലാസ് യാത്രയെ കുറിച്ചുള്ള പ്രസ്താവനയെ പറ്റിയും രഞ്ജിനി മാധ്യമങ്ങളോട്  പ്രതികരിച്ചിരുന്നു.

READ ALSO: സുരേശനും സുമലതയും മെയ് പതിനാറിന് എത്തുന്നു

‘ഞാൻ തന്നെ ഇന്ത്യയില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാറില്ല. പുറത്തേക്ക് പോകുമ്ബോഴെ ബിസിനസ് ക്ലാസ് കിട്ടാറുള്ളു. ജാനിന് ബിസിനസ് ക്ലാസ് കിട്ടിയാല്‍ അത് കൊടുക്കുന്നവരെ ഞാൻ തല്ലും എന്നാണ്’- രഞ്ജിനി പറഞ്ഞത്.

ഈ വീഡിയോ വൈറലായതോടെ രഞ്ജിനി ജാൻമണിയെ വിലകുറച്ച്‌ കാണുകയാണെന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാൻ.

‘ഞാൻ പോലും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തില്ലെന്ന് പറഞ്ഞാല്‍… ഈ ഞാൻ ആരാണാവോ?. എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. ഞാൻ പോലും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിട്ടില്ലെന്നാണ് രഞ്ജിനി പറയുന്നത്. ഞാനെന്നുള്ള ഭാവം ആദ്യം അങ്ങ് മാറ്റിവെയ്ക്കൂ. താങ്കള്‍ ഒന്നും അല്ലെന്ന് ആദ്യം മനസിലാക്കൂ. ഞാൻ പോലും അത്രേ… താങ്കളെക്കാള്‍ താഴെയാണ് ജാൻമണി അല്ലെങ്കില്‍ മറ്റുള്ളവർ എന്ന തോന്നലുണ്ടെങ്കില്‍ വെറുതെയാണ്’, – ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button