GeneralLatest NewsMollywoodNEWSWOODs

കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്

ഞാനും ക്ലാരയും തമ്മിൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്?

അവനൊരു പ്രത്യേകതരം കള്ളനാ സാറെ…
അതു കൊണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി…

സണ്ണിച്ചായൻ… നമ്മുടെ പ്രവാസി …
‘ഞാനും ക്ലാരയും തമ്മിൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്?

ഞാനെങ്ങനെയെങ്കിലും ആ കള്ളനെ പൊക്കും.ങാ..ബസ്റ്റ് ‘..

മഹേഷ്.പി.ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ കാതലായ രംഗങ്ങളാണിത്. പുറത്തുവിട്ടിരിക്കുന്ന ഈ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ മൊത്തമായ കാഴ്ച്ചപ്പാടിന് ഏറെ അനുയോജ്യമായ വിധത്തിലാണ്
വ്യത്യസ്ഥമായ മൂന്നു സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ഏകോപനം.
ഒരു വശത്ത് നാട്ടിലെ പൊലീസുദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര ……
പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം: ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് … ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളി
ലൂടെയും ഒപ്പം ഏറെ ത്രില്ല റോടെയും അവതരിപ്പിക്കുന്നത്.’

read also: ‘സിനിമയില്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും’: മമ്മൂട്ടി

‘ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ട്രയിലർ. പ്രേഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു ‘ ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ മുന്നോടിയായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ
ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ.
സംഗീതം – ശ്രീജു ശ്രീധർ
ഛായാഗ്രഹണം – ലോവൽ എസ്.
എഡിറ്റിംഗ് – രാജാ മുഹമ്മദ്.
കലാസംവിധാനം -രാധാകൃഷ്ണൻ –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി
പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്

shortlink

Post Your Comments


Back to top button