GeneralLatest NewsMollywoodNEWSWOODs

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഗാർഡിയൻ ഏയ്ഞ്ചൽ :ട്രെയ്‌ലർ പുറത്തിറങ്ങി

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാർഡിയൻ ഏയ്ഞ്ചൽ

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാർഡിയൻ ഏയ്ഞ്ചൽ. സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി…. East Coast Youtube ചാനലിലാണ് റിലീസ് ചെയ്തത്.

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാർ. കൂടാതെ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

സംഗീതം റാം സുരേന്ദർ, ചന്ദ്ര ദാസ്, എഡിറ്റർ- അനൂപ് എസ് രാജ് , ഛായാഗ്രഹണം- വേലു. പി ആർ ഒ – എ എസ് ദിനേശ്

shortlink

Post Your Comments


Back to top button