BollywoodCinemaGeneralNEWSWOODs

വിവാദം പരിഹരിക്കാതെ സിനിമ വിതരണത്തിനെടുക്കില്ല; പത്മാവതി വീണ്ടും പ്രതിസന്ധിയില്‍

ബോളിവുഡില്‍ വീണ്ടും പത്മാവതി വിവാദം ഉയരുകയാണ്. ഷൂട്ടിംഗ് മുതല്‍ ആരംഭിച്ച വിവാദം ഇപ്പോള്‍ റിലീസ് പ്രതിസന്ധിയില്‍ എത്തി നില്‍ക്കുകയാണ്. ഓരോ ദിവസവും സിനിമയ്ക്കെതിരേ ഭീഷണിയും മുന്നറിയിപ്പുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. വിവാദമായതോടെ സിനിമയുടെ വിതരണം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് രാജസ്ഥാനിലെ സിനിമ വിതരണക്കാര്‍. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാല്‍ മാത്രമേ പത്മാവതിയെ ഏറ്റെടുക്കൂ എന്നാണ് വിതരണക്കാര്‍ പറയുന്നത്.

ചരിത്ര നായിക പത്മാവതിയുടെ ജീവിതസം പറയുന്ന ചിത്രത്തില്‍ ചരിത്രത്തെ വളചോടിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ആരോപണം. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബര്‍ ഒന്നിനാണ് തീയറ്ററില്‍ എത്തുന്നത്. സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കുന്ന ഈ ചിത്രത്തിന് നേരെ രജപുത്കര്‍ണി സേന ഉള്‍പ്പടെയുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്നാണ് ഇവരുടെ ഭീഷണി.

‘ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നാരോപിച്ചാണ് കര്‍ണി സേനയുടേയും മറ്റ് രാജ്പുത് സംഘടനയുടേയും നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തെ തെറ്റായി കാണിക്കുന്നതിന് ഞങ്ങളും എതിരാണ്. അതിനാല്‍ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹരിച്ചാല്‍ മാത്രമേ വിതരണത്തിന് എടുക്കുകയൊള്ളൂ’ – പ്രമുഖ സിനിമ വിതരണക്കാരായ രാജ് ബന്‍സാല്‍ പറഞ്ഞു. രാജസ്ഥാനിലെ മറ്റൊരു വിതരണക്കാരായ സഞ്ജയ് ചാട്ടറിന്റെ നിലപാടും ഇതാണ്.

രാജസ്ഥാനില്‍ മൊത്തെ 300 സ്ക്രീനുകളാണുള്ളത്. രാജസ്ഥാന്‍ എംഎല്‍എ ദിയ കുമാരിയും സിനിമയുയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. സിനിമ പ്രഖ്യാപിച്ചതു മുതല്‍ ബന്‍സാലി നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. റാണി പത്മാവതിയോട് അലാദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിലെ ഇതിവൃത്തം. റാണി പത്മാവതിയായി അഭിനയിക്കുന്ന ദീപിക പദുക്കോണും അലാദ്ദീന്‍ ഖില്‍ജിയായി എത്തുന്ന രണ്‍വീര്‍ സിംഗും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തില്‍ ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പ്രതിഷേധക്കാര്‍ തയാറാവുന്നില്ല. ഈ വര്‍ഷം ആദ്യം പത്മാവതിയുടെ ചിത്രീകരണത്തിനിടെ സംവിധായകന് നേരെ കര്‍ണി സേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button