KollywoodLatest News

മലേഷ്യയുടെ വീഥികളിൽ ഡ്യൂക്കുമായി വിക്രം പറക്കുന്നു

മലേഷ്യയുടെ നഗരവീഥികളിൽ ഡ്യൂക്ക് ബൈക്കിൽ പറക്കുന്ന തെന്നിന്ത്യൻ താരം ചിയാൻ വിക്രം.വിക്രം നായകനാകുന്ന ‘കദരം കൊണ്ടാന്റെ’ ടീസര്‍ പുറത്തെത്തിയപ്പോഴാണ് ആരാധകർ ഈ കാഴ്ച കണ്ടത്. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം സംവിധാനം ചെയ്ത രാജേഷ് എം സെല്‍വയാണ് ചിത്രം ഒരുക്കുന്നത്. കമലിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നേരത്തേ രാജേഷ്.

മലേഷ്യന്‍ അധോലോകം പശ്ചാത്തലമാവുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഈ ചിത്രത്തിൽ മലേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനാണ് വിക്രം. 1.07 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍, ചിത്രത്തില്‍ മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്ന വാഗ്ദാനം തരുന്നുണ്ട്. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button