CinemaKollywoodNEWS

താരപുത്രന്‍റെ കന്നി ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തി നിര്‍മ്മാതാവ്

ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്

തെന്നിന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ്  വര്‍മ.  തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ  തമിഴ് പതിപ്പാണ്‌  വര്‍മ. താരപുത്രന്റെ അരങ്ങേറ്റ ചിത്രമായ വര്‍മ  പാതിവഴിയില്‍ നിന്ന് പോയെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് .

ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഞങ്ങള്‍ പോര്‍ച്ചുഗലില്‍ പോകാനിരിക്കുകയാണ്. 2019 ല്‍ തന്നെ ചിത്രം പുറത്തിറങ്ങും ചിത്രത്തിന്റ് നിര്‍മ്മാതാവ് മുകേഷ് മേത്ത വ്യക്തമാക്കി. ബനിത സന്ധുവാണ് ചിത്രത്തിലെ ധ്രുവിന്റെ നായികയായി അഭിനയിക്കുന്നത്. താരപുത്രന്റെ   കന്നി ചിത്രം ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button