CinemaGeneralLatest NewsMollywoodNEWS

മോഹൻലാൽ എന്ന നടനെ കൊണ്ട് മാത്രം ചെയ്യിപ്പിച്ചെടുക്കാൻ കഴിയുന്ന ക്ളൈമാക്സാണത്: സിബി മലയില്‍

മലയാളത്തില്‍ ഒരു സിനിമയുടെയും ക്ലൈമാക്സ് അങ്ങനെ അവസാനിച്ചിട്ടില്ല

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ നിമിഷങ്ങളെ അതിന്റെ പെരുമയോടെ ദൃശ്യവത്കരിച്ച സംവിധായകനാണ് സിബി മലയില്‍. ‘ഭരതം’ ‘ദശരഥം’ പോലെയുള്ള സിനിമകളിലെ മോഹന്‍ലാലിന്‍റെ അത്ഭുതകരമായ അഭിനയ പ്രകടനങ്ങള്‍ നമുക്ക് മുന്നില്‍ കാഴ്ചയാവയാണ്. അഭിനയ ചാരുതയോടെ സംവിധായകനെ പോലും വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ എന്ന നടന്റെ ‘ഭരത’ത്തിലെയും, ‘ദശരഥ’ത്തിലെയും  കൃത്യതയാര്‍ന്ന പ്രകടനത്തെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍ ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവെച്ചത് ഇങ്ങനെ..

“‘ഭരതം’ എന്ന ചിത്രത്തില്‍ ജ്യേഷ്ഠന്‍റെ വസ്ത്രവും ചെരുപ്പുമൊക്കെ പോലീസ് സ്റ്റേഷനില്‍ തിരിച്ചറിയാന്‍ പോകുന്ന ഒരു രംഗമുണ്ട്. ഒരു നടന്റെ പ്രധാന വെല്ലുവിളി എന്നാല്‍ ക്ലോസപ്പ് ഷോട്ടില്‍ ഡയലോഗ് ഇല്ലാതെ അഭിനയിക്കുക എന്നതാണ് അങ്ങനെയൊരു നിമിഷമാണ് ലാല്‍ എന്ന ആക്ടര്‍ ആ സിനിമയില്‍ അഭിമുഖീകരിച്ചത്”.

“ഒരു ഡയലോഗില്‍ അവസാനിക്കുന്ന സിനിമയാണ് ‘ദശരഥം’, മലയാളത്തില്‍ ഒരു സിനിമയുടെയും ക്ലൈമാക്സ് അങ്ങനെ അവസാനിച്ചിട്ടില്ല. സുകുമാരി ചേച്ചിയുടെ തോളില്‍ തൊട്ടിട്ട് ‘ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന് ചോദിച്ചിട്ട് നടന്നു വന്നു കണ്ണ് നിറഞ്ഞു നില്‍ക്കുന്ന ഒരാളില്‍ നമ്മള്‍ സിനിമ അവസാനിപ്പിക്കുകയാണ്. മോഹന്‍ലാലിനെപ്പോലെയൊരു നടന്‍ നമുക്ക് ഇല്ലായിരുന്നുവെങ്കില്‍ അങ്ങനെയൊരു ക്ലൈമാക്സ് ഒരിക്കലും ചിത്രീകരിക്കാന്‍ സാധ്യമല്ല”.

shortlink

Related Articles

Post Your Comments


Back to top button