Latest NewsMollywood

ഗായത്രി സുരേഷിനെ വിടാതെ ട്രോളന്മാര്‍; വീഡിയോ വൈറല്‍

ഗായത്രിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ട്രോളന്‍മാരും വിട്ടില്ല

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മധുരരാജ. ചിത്രത്തിലെ മോഹമുന്തിരി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ണി ലിയോണാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ മോഹമുന്തിരി’ ഐറ്റം ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഗായത്രി സുരേഷ് രംഗത്തെത്തി. ഗായത്രിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ട്രോളന്‍മാരും വിട്ടില്ല.

ട്രോളന്‍മാരുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നു. പല സിനിമകളിലെയും രംഗങ്ങള്‍ ഗായത്രിയുടെ ഡാന്‍സുമായി കോര്‍ത്തിണക്കി എത്തുന്ന വീഡിയോ ചിരിയുണര്‍ത്തുന്നു. ചിത്രത്തില്‍ മോഹമുന്തിരി’ എന്ന ഗാനം ആലപിച്ചത് സിത്താര കൃഷ്ണകുമാറാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്കു സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്.

https://youtu.be/5pUEgzr3QJU

shortlink

Related Articles

Post Your Comments


Back to top button