GeneralLatest NewsMollywoodNEWS

റിലീസ് ചെയ്യാത്ത ചിത്രത്തിന്റെ കലക്ഷന്‍ പുറത്ത്!! വിമര്‍ശനവുമായി താരപുത്രന്‍

പുത്തന്‍ ചിത്രങ്ങളുടെ നിരൂപണങ്ങള്‍ ആദ്യ ദിവസം തന്നെ സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ള വിനോദ സൈറ്റുകളില്‍ കൊടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് വരെയും പുറത്തിറങ്ങാത്ത ചിത്രത്തിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു ഞെട്ടിപ്പിച്ചിരിക്കുകയാണ് ഒരു ഇംഗ്ലീഷ് വിനോദ സൈറ്റ്. ഇതിനെതിരെ രംഗത്ത് എത്തിരിക്കുകയാണ് ഗോകുല്‍ സുരേഷ്.

വിപിന്‍ദാസ് ചിത്രമായ മുദ്ദുഗൗവിലൂടെ അഭിനയ രംഗത്ത് എത്തിയ ഗോകുലിന്റെ സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ്. ഈ ചിത്രത്തിന് ആവറേജ് പ്രതികരണമാണ് ലഭിക്കുന്നതെന്നും കളക്ഷന്‍ റിപ്പോര്‍ട്ട് അറിയാമെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ട് വ്യാജമാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ഗോകുല്‍ പറയുന്നു. സ്‌ക്രീന്‍ ഷോട്ട് സഹിതമുള്ള കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായാണ് ഈ സിനിമ ഇറങ്ങുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നത്. ചെയ്യുന്ന തൊഴിലിനോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥത വേണെന്നും താരപുത്രന്‍ കുറിക്കുന്നു

താരത്തിന്റെ പോസ്റ്റ്‌

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്!

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിൻറെ കളക്ഷൻ റിപ്പോർട്ടും നിരൂപണവും പുറത്തു വിടുന്നതിലൂടെ നിങ്ങൾ എന്ത് നേടുന്നു ‘ദി ന്യൂസ് റെക്കോർഡർ’!? സായാഹ്ന വാർത്തകൾ എന്ന ചിത്രം ഒരുപാട് പുതുമുഖങ്ങളുടെ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പ് മാത്രമല്ല അവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനം കൂടിയാണ്. ചെയ്യുന്ന തൊഴിലിനോട് അല്പമെങ്കിലും ആത്മാർത്ഥത വേണം! If not supporting, kindly do not try to pull us down!

shortlink

Related Articles

Post Your Comments


Back to top button