FestivalGeneralIFFKNEWS

മദ്യപിച്ച് ബഹളം വച്ചതിന് മൂന്നു പേര്‍ക്കെതിരെ നടപടി

രാജ്യാന്തര ചലച്ചിത്രമേളയിലെ വിവിധ വേദികളില്‍ മദ്യപിച്ച് ബഹളം വച്ചതിന് മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. സിനിമ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ബഹളം വച്ചവരെയാണ് അറസ്റ്റു ചെയ്തത്. സിനിമ കാണാന്‍ എത്തുന്നവര്‍ സംയമനം പാലിക്കണമെന്നും മദ്യപിച്ച് സിനിമാ പ്രേമികള്‍ക്ക് തടസം സൃഷ്ടിക്കരുതെന്നും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അഭ്യര്‍ത്ഥിച്ചു. വേദികളില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button