Latest NewsMollywood

തലയ്ക്കു മുകളിലൂടെ കുരച്ചു ചാടുന്ന വേട്ടനായ; നടി അന്നയുടെ സാഹസികരംഗം വൈറല്‍

പീറ്റർ ഹെയ്ൻ ആണ് മധുരരാജയുടെ സംഘടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്‌. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗത്തിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് നടി അന്ന രാജൻ.

ലൊക്കേഷനിൽ നായ്കളുമായി ഏറ്റുമുട്ടുന്ന സീനാണ് അമ്മ പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ടർ വൈശാഖ്, പീറ്റർ ഹെയ്‌ൻ, സാജൻ എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഈ വിഡിയോ പങ്കുവച്ചത്.

ഭയന്ന് ഓടുമ്പോൾ തലയ്ക്കു മുകളിലൂടെ കുരച്ചു ചാടുന്ന വേട്ടനായയേയും വീഴുന്ന അന്നയേയും ആണ് വിഡിയോയിൽ കാണാനാവുക. പീറ്റർ ഹെയ്ൻ ആണ് മധുരരാജയുടെ സംഘടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button