CinemaMollywoodNEWS

സിബിഐ വലിയ ക്യാന്‍വാസിലേക്ക് മാറണം : അഞ്ചാം സിബിഐക്ക് മമ്മൂട്ടി മുന്നോട്ടുവെച്ച നിബന്ധന!

ഒരു സിബിഐ ഡയറിക്കുറിപ്പും സേതുരാമയ്യര്‍ സിബിഐയും ഗംഭീര വിജയമായപ്പോള്‍ ജാഗ്രതയും, നേരറിയാന്‍ സിബിഐയും വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല

മമ്മൂട്ടി -കെ മധു എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ പരമ്പരകള്‍ പ്രേക്ഷകര്‍ കൈയ്യടികളോടെ സ്വീകരിച്ചപ്പോള്‍ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍, നേരറിയാന്‍ സിബിഐ എന്ന ചിത്രത്തിന് ശേഷം പുതിയ സിബിഐ കഥ ഇതേ ടീം പ്ലാന്‍ ചെയ്യുമ്പോള്‍ സൂപ്പര്‍ താരം മമ്മൂട്ടിക്ക് ഒരേയൊരു നിബന്ധനയുണ്ടായിരുന്നു. കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് സിനിമ പറയണം എന്നതായിരുന്നു മമ്മൂട്ടിയുടെ ആവശ്യം. സാധാരണ പോലെ വെറുമൊരു കേസന്വേഷണവുമായി ഇനിയും സേതുരാമയ്യര്‍ എത്തിയാല്‍ പ്രേക്ഷകര്‍ക്ക് ഒരു മടുപ്പുണ്ടാകും എന്ന മുന്‍വിധിയാലാകണം മമ്മൂട്ടി കെ.മധു എസ്‌എന്‍ സ്വാമി ടീമിനോട് അങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്.

ഒരു സിബിഐ ഡയറിക്കുറിപ്പ്‌, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ ,നേരറിയാന്‍ സിബിഐ എന്നീ തുടര്‍ച്ചയായ നാലു ഭാഗങ്ങള്‍ക്ക് ശേഷമാണ് സിബിഐ പരമ്പര വീണ്ടും വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പും സേതുരാമയ്യര്‍ സിബിഐയും ഗംഭീര വിജയമായപ്പോള്‍ ജാഗ്രതയും, നേരറിയാന്‍ സിബിഐയും വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സസ്പന്‍സ് ഒളിച്ചു നിര്‍ത്തിയുള്ള കേസന്വേഷണ ശൈലി സേതുരാമയ്യരും കൂട്ടരും തുടരുമ്പോള്‍ ആരാധകര്‍ക്ക് ആകാംഷ ജനിപ്പിക്കുന്ന എന്ത് ട്വിസ്റ്റ്‌ ആകും പുതിയ സിബിഐ പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കുക എന്ന ചോദ്യമുന്നയിച്ച് കാത്തിരിക്കുകയാണ് സിബിഐ സിനിമാ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button