GeneralLatest NewsMollywood

ഒരു നായിക കൂടി തിരിച്ചുവരവിന്റെ പാതയില്‍

തെന്നിന്ത്യയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ ഒരു നടികൂടി തിരിച്ചെത്തുന്നു. 1978 -ല്‍ ജി അരവിന്ദന്‍ ഒരുക്കുന്ന തമ്പ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ജലജ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയ ജലജ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചു വരുന്നതായി വാര്‍ത്തകള്‍.

പ്രശസ്ത എഡിറ്റര്‍ സംജിത്ത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന താലനാരിഴ എന്ന ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, മണിയന്‍പിള്ള രാജു, ഡോ.ഷാജു എന്നിവരാണ് മറ്റ് താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button