നടി ജെന്നിഫര്‍ വിവാഹിതയാകുന്നു

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും ഓസ്‌കര്‍ ജേതാവുമായ ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു. സംവിധായകന്‍ കുക്ക് മറോണിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി താരത്തിന്റെ സുഹൃത്തുക്കള്‍ പങ്കുവച്ചു. ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെന്നും വിവാഹം ഉടന്‍ നടക്കുമെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി

2012 ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ലൈനിങ്‌സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫര്‍ ലോറന്‍സിനെ ഓസ്‌കറിന് അര്‍ഹയാക്കിയത്.

SHARE