CinemaMollywoodNEWS

പുതിയ വേദികളില്‍ ജന്മമെടുക്കുന്ന അഡാറ് ഐറ്റം : സാഗര്‍ ഏലിയാസ്‌ ജാക്കിയെക്കുറിച്ച് സംവിധായകന്‍

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഓര്‍മ്മകളിലേക്ക് തിരികെ നടക്കുകയാണ് സംവിധായകനായ കെ. മധു

മോഹന്‍ലാല്‍ അഭിനയിച്ച മാസ് സിനിമകളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്, അന്നത്തെ ഏറ്റവും ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ഒന്നായ ഇരുപതാം നൂറ്റാണ്ടില്‍ സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്, വര്‍ഷങ്ങള്‍ക്ക് ശേഷം സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന പേരില്‍ അമല്‍ നീരദ് ചിത്രത്തിന്റെ സ്വീക്വല്‍ ഒരുക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഓര്‍മ്മകളിലേക്ക് തിരികെ നടക്കുകയാണ് സംവിധായകനായ കെ. മധു, 1987-ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് മോളിവുഡ് ബോക്സോഫീസില്‍ വലിയ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു, മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപി അംബിക  എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കെ മധുവിന്റെ കുറിപ്പ് വായിക്കാം

ഓർമ്മകളിൽ എക്കാലവും താലോലിക്കുന്ന ദിനമാണ് ഇന്ന് . ” ഇരുപതാം നൂറ്റാണ്ട് ” എന്ന ഞാൻ ഏറെ സ്നേഹിക്കുന്ന ചിത്രം പിറന്നിട്ട് വർഷം 32 തികയുന്നു . മനസ്സിൽ ഓർമ്മകൾ തിരതല്ലുന്നു… മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി പുതു ഭാവത്തിൽ പുത്തൻ വേദികളിൽ ഇപ്പോഴും ജന്മമെടുക്കുകയും അരങ്ങു വാഴുകയും ചെയ്യുന്നത് കാണുന്നത് എത്ര പരമ പുണ്യമാണ് ഒരു സംവിധായകന്.സാഗർ ഏലിയാസ് ജാക്കിയുടെ പിറവി ഒരുക്കിയ എസ്.എൻ.സ്വാമിക്ക് സരസ്വതീ കടാക്ഷം എന്നുമുണ്ടാവട്ടെ..ഒപ്പം,
കഴിഞ്ഞ നൂറ്റാണ്ടിൽ എന്നോട് സഹകരിച്ച ചിത്രത്തിലെ മുഴുവൻ അംഗങ്ങളോടും, സിനിമ ഏറ്റെടുത്ത പ്രേക്ഷക ഹൃദയങ്ങളോടും ഈ നൂറ്റാണ്ടിലെ ഈ ദിനം എന്റെ അളവറ്റ സ്നേഹവും നന്ദിയും അറിയിക്കാൻ ഉപയോഗിക്കട്ടെ. “നന്ദി”

shortlink

Related Articles

Post Your Comments


Back to top button