മലയാളികളുടെ പ്രിയ ഗായികയാണ് കെ എസ് ചിത്ര. വിവിധ ഭാവങ്ങളില്‍ മലയാളികളുടെ മനം കവര്‍ന്ന കെഎസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത് നീണ്ട കാത്തിരിപ്പിനു ശേഷമാണ്. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നിരുന്നില്ല. മകള്‍ നഷ്ടപ്പെട്ടിട്ട് എട്ട് വര്‍ഷമാവുമ്പോള്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് താരം.
2002 ലാണ് ചിത്രയ്ക്ക് കുഞ്ഞു ജനിക്കുന്നത്. 2011 ലെ വിഷു നാളില്‍ ദുബായില്‍ വെച്ച് നീന്തല്‍ കുളത്തില്‍ വീണ് മരിക്കുകയായിരുന്നു. അന്ന് എട്ട് വയസായിരുന്നു നന്ദനയ്ക്ക്.
മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി എന്നാണ് മകളുടെ ചിത്രം സഹിതം താരം കുറിക്കുന്നത്. മകളെക്കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും പോസ്റ്റില്‍ താരം പറയുന്നു. ‘ജനനവും മരണവും നമ്മുടെ കൈയില്‍ അല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മകള്‍ മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി. മിസ്സിങ് യു നന്ദന’ ചിത്ര കുറിച്ചു.
Post Your Comments