CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ചിത്രവും മമ്മൂട്ടി ഏറ്റവും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചിത്രവും!

ഏകദേശം ഒരേ സമയം സിനിമാ ലോകത്ത് എത്തിയ ഇരുവരും നാല്‍പ്പതോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

ഒരേ ഫീല്‍ഡില്‍ മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ എന്നതിനപ്പുറം മമ്മൂട്ടിയും മോഹന്‍ലാലും പരസ്പര ബഹുമാനത്തോടെ തങ്ങളുടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകുന്നവരാണ്, മോഹന്‍ലാലിന്‍റെ സിനിമകളെക്കുറിച്ച് മമ്മൂട്ടിയും മമ്മൂട്ടിയുടെ സിനിമകളെക്കുറിച്ചും മോഹന്‍ലാലും കൃത്യമായ വിലയിരുത്തലുകള്‍ നടത്താറുണ്ട്‌, മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയിച്ചതില്‍ മമ്മൂട്ടിയെ ഏറ്റവും ആകര്‍ഷിച്ച സിനിമയാണ് മണിച്ചിത്രത്താഴ്,അതില്‍ ലാലിന്‍റെ അഭിനയം മഹത്തരമാണെന്നായിരുന്നു ഒരിക്കല്‍ മമ്മൂട്ടി തുറന്നു പറഞ്ഞത്, അത് പോലെ മോഹന്‍ലാലും മമ്മൂട്ടിയുടെ ഇഷ്ട സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്, മമ്മൂട്ടി അഭിനയിച്ചതില്‍ അമരം എന്ന സിനിമയോടാണ് മോഹന്‍ലാലിന്‍റെ പ്രണയം. മമ്മൂട്ടി ചിത്രങ്ങളില്‍ അമരം എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണെന്നും മോഹന്‍ലാല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഏകദേശം ഒരേ സമയം സിനിമാ ലോകത്ത് എത്തിയ ഇരുവരും നാല്‍പ്പതോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, പിജി വിശ്വംഭരന്‍, സേതുമാധവന്‍, ഐവി ശശി തുടങ്ങിയ നിരവധി ഹിറ്റ് സംവിധായകരുടെ സിനിമകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ടീം ഒന്നിച്ചെത്തിയിട്ടുണ്ട്, ജോഷി സംവിധാനം ചെയ്ത ട്വന്‍റി ട്വന്‍റിയിലാണ് മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്, ഫാസിലിന്റെ ഹരികൃഷ്ണന്‍സും ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button