CinemaMollywoodNEWS

മമ്മൂട്ടി മമ്മൂട്ടിയെ തന്നെ കളിയാക്കി,അത് ടിനി ടോമിനോടുള്ള പ്രതികാരം

സ്റ്റേജ് ഷോകളില്‍ ഉള്‍പ്പടെ  മമ്മൂട്ടിയെ ഏറ്റവും മികച്ച രീതിയില്‍ അനുകരിക്കുന്നതില്‍ മുന്‍പന്തിയിലാണ് നടന്‍ ടിനി ടോം. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തുമ്പോള്‍ ടിനിയുടെ ആദ്യ ജോലി മമ്മൂട്ടിയുടെ ഡ്യൂപ്പായി ക്യാമറയ്ക്ക് മുന്നിലെത്തുക എന്നതായിരുന്നു, ‘അണ്ണന്‍ തമ്പി’ എന്ന സിനിമയിലായിരുന്നു ടിനി ആദ്യമായി മമ്മൂട്ടിയുടെ ഡ്യൂപ്പിന്റെ വേഷത്തിലെത്തിയത്.

സ്റ്റേജ് ഷോകളില്‍ മമ്മൂട്ടിയുടെ മാനറിസങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടാറുള്ള ടിനി ടോം മമ്മൂട്ടിയുടെ ഡാന്‍സിനെ പരിഹസിച്ചും ആസ്വാദകരെ കയ്യിലെടുത്തിരുന്നു, അത് കൊണ്ട് മമ്മൂട്ടി തന്നെ അണ്ണന്‍ തമ്പിയുടെ ലൊക്കേഷനില്‍ വച്ച് ടിനിയുടെ അനുകരണത്തിനെതിരെ ഒരു ചെറിയ പ്രതികാരം നല്‍കി അദ്ദേഹത്തിലെ ഭാവ ചേഷ്ടകള്‍ ടിനി ടോം അവതരിപ്പിക്കും പോലെ സിനിമയുടെ ഒരു രംഗത്തില്‍ മമ്മൂട്ടി തന്നെ അദ്ദേഹത്തെ ഇമിറ്റെറ്റ് ചെയ്തു , അത് തിയേറ്ററുകളില്‍ വലിയ കയ്യടി നേടിയിരുന്നു, അണ്ണന്‍ തമ്പിയിലെ മമ്മൂട്ടിയുടെ ഊമ കഥാപാത്രം മറ്റു സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ അവതരിപ്പിച്ചത് തിയേറ്ററില്‍ ചിരി പടര്‍ത്തി. എന്നെ ഞാന്‍ തന്നെ കളിയാക്കിത് കൊണ്ട് ഇനി നീയൊക്കെ എന്ത് കാണിക്കുമെടാ എന്നായിരുന്നു ടിനിയോടുള്ള മമ്മൂട്ടിയുടെ പരിഹാസത്തോടെയുള്ള ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button