CinemaMollywoodNEWS

മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്‌: മഞ്ജു വാര്യര്‍

മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞ മലയാളത്തിന്റെ ലേഡീ സൂപ്പര്‍ താരം മഞ്ജു വാര്യര്‍ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്തിട്ടില്ല എന്നുള്ളത് പ്രേക്ഷകരെ സംബന്ധിച്ച് നിരാശയിലാഴ്ത്തുന്ന കാര്യമാണ്. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്ന് മഞ്ജു വാര്യര്‍ പങ്കുവയ്ക്കുന്നു.

വലിയ താരങ്ങളുള്ള സിനിമയുടെ ഭാഗമാകാന്‍ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹം തോന്നാത്തതെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മഞ്ജു വ്യക്തമാക്കുന്നു.
ക്രിയാത്മക വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ടെന്നും അല്ലാതെയുള്ള വിമര്‍ശനങ്ങള്‍ അവഗണിക്കുന്നതാണ് ശീലമെന്നും മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ജാക്ക്&ജില്‍ എന്നിവയാണ് റിലീസിനെത്താനിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രങ്ങള്‍. മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാരില്‍ മുഖ്യ കഥാപാത്രമായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button