GeneralLatest NewsMollywood

മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ അജിത്‌; ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വൻ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരങ്ങളായ അർജുൻ, പ്രഭു, കന്നഡ താരം കിച്ച സുദീപ് എന്നിവർക്കൊപ്പം മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റില്‍ നടന്‍ അജിത്തും.

ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. ഇവിടെ സൗഹൃദ സന്ദർശനത്തിനായി തല അജിത് എത്തിയത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതും റാമോജിയിലാണ്. മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ടെന്നറിഞ്ഞായിരുന്നു അജിത്തിന്റെ അപ്രതീക്ഷിത സന്ദർശനം. സെറ്റിൽ എത്തിയ അജിത് പ്രിയദർശനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍

shortlink

Related Articles

Post Your Comments


Back to top button