KollywoodLatest News

ധനുഷിന്റേയും സായിയുടെയും ‘റൗഡി ബേബി’ ലോകം കീഴടക്കി

നൃത്ത ചുവടുകൾകൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച താര സുന്ദരിയാണ് സായ് പല്ലവി. സായി പല്ലവിയും ധനുഷും നായികാ നായകന്മാരായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് മാരി ടു. ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഹിറ്റ് ഗാനം ‘റൗഡി ബേബി’ ലോകം കീഴടക്കിയ വാർത്തയാണ് പുറത്തുവരുന്നത്.

ഈ ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും സ്വന്തമാക്കി ഞെട്ടിച്ചിരിക്കുകയാണ്. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടിക. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്.

Image result for mari 2

യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്‍ലോഡ് ചെയ്ത ഗാനം പത്ത് കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബില്‍ബോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താന്‍ കാരണം. യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വ്വഹിച്ചത് ധനുഷാണ്. ദിയയാണ് പെണ്‍ ശബ്ദം.

shortlink

Related Articles

Post Your Comments


Back to top button