Latest NewsMollywood

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍

അന്‍പത്തൊന്‍പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസൊരുക്കി മോഹന്‍ലാല്‍. നാല്‍പ്പത് വര്‍ഷത്തെ തന്റെ ജീവിത കഥ പുസ്തകമായി ഒരുങ്ങുന്നു. ‘മുഖരാഗം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് ഭാനുപ്രകാശാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വിശേഷം പങ്കുവച്ചിരിക്കുന്നത്.

‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്.

2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ വര്‍ഷത്തിന്. ജിജോ പുന്നൂസിനൊപ്പം ചേര്‍ന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button