CinemaComing SoonFilm ArticlesGeneralIndian CinemaKeralaLatest NewsMollywoodNEWS

മുപ്പതുകാരനായി മോഹന്‍ലാല്‍ വിസ്മയിപ്പിക്കാനൊരുങ്ങുന്നു

മുപ്പതുകാരനായി മോഹന്‍ലാല്‍ എത്തുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് ഗംഭീര മേക്ക്ഓവറില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രീകരണം തുടങ്ങിയ മൂന്നാം ഷെഡ്യൂളിലാണ് മുപ്പതുകാരനായി മീശയില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒടിയന് വേണ്ടി താന്‍ പട്ടിണി കിടക്കുന്നുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മാണിക്കന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി മോഹന്‍ലാല്‍ കഠിനമായ വ്യായാമ മുറകളാണ് പരിശീലിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക ട്രെയിനിംഗ് സംഘമാണ് മോഹന്‍ലാലിനെ പരിശീലിപ്പിക്കുന്നത്.
മഞ്ജു വാര്യരാണ് നായികയാകുന്നത്. പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button