CinemaKeralaLatest NewsMollywood

35 ലക്ഷമാണ് ജയിലറിൽ കിട്ടിയതെന്ന് ചിലർ പ്രചരിപ്പിക്കുന്നതാണ്, യഥാർഥത്തിൽ എനിക്ക് കിട്ടിയത്: പ്രതികരിച്ച് വിനായകൻ

രജനീകാന്തിന് വില്ലനായി വന്ന താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

നെൽസന്റെ ജയിലർ ചിത്രത്തിൽ ഏറെ പ്രശംസകൾ നേടിയ കഥാപാത്രമായിരുന്നു വിനായകന്റെ വർമ്മൻ. മനസിലായോ സാറേ എന്ന ചോദ്യം ചിത്രം കണ്ടിറങ്ങിയവരാരും മറക്കില്ല.

സാക്ഷാൽ രജനീകാന്തിന് വില്ലനായി വന്ന താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെ​ഗാ ഹിറ്റായ ചിത്രത്തിനൊപ്പം വിനായകനും പ്രശസ്തിയിലേക്കുയർന്നു. വർമ്മൻ എന്ന കഥാപാത്രത്തിന് ലഭിച്ച പ്രതിഫലം 35 ലക്ഷം, 35 ലക്ഷത്തിനും താഴെ എന്നിങ്ങനെ വ്യാപക പ്രചരണങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങളോളം അഭിനയരം​ഗത്തുണ്ടായിരുന്ന വിനായകനെ പോലൊരു ആൾക്ക് കോടാനുകോടികൾ കൊയ്ത ജയിലർ പോലൊരു ചിത്രത്തിൽ വെറും 35 ലക്ഷം മാത്രമേ കൊടുത്തുള്ളുവോ എന്നാണ് ആരാധകർ നിരന്തരമായി  ചോദിച്ചുകൊണ്ടിരുന്നത്.

വെറും 35 ലക്ഷമല്ല, അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി തനിക്ക് പ്രൊഡ്യൂസർ തന്നു. എന്നെ പൊന്നുപോലെയാണ് ഷൂട്ടിംങ് ലൊക്കേഷനിൽ അവർ കൊണ്ടുനടന്നത്, മാന്യമായ പെരുമാറ്റം കൃത്യമായ പ്രതിഫലം, നല്ല സഹകരണം എല്ലാം ലഭിച്ചു, ഇതിൽ സന്തോഷവാനാണ്, മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിനായകൻ പറഞ്ഞു. പറയുന്നവർ വലതും പറയട്ടെ, 35 ലക്ഷം കിട്ടാനുള്ള ആളേ വിനായകൻ ഉള്ളൂ എന്ന് കരുതുന്നവർ അങ്ങനെ കരുതട്ടെ എന്നും വിനായകൻ.

shortlink

Related Articles

Post Your Comments


Back to top button