Latest NewsMollywood

അഭിനയവും പഠനവും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയില്ല; പഠനം പൂര്‍ത്തിയായാല്‍ സിനിമയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രിയ വാര്യര്‍

കോളേജില്‍ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല

ഒരു അഡാര്‍ ലൗവിലെ കണ്ണിറുക്കല്‍ സുന്ദരിയെ ആരും മറന്ന് കാണില്ല. മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനം യുവാക്കളുടെ മനം കവര്‍ന്ന പ്രിയ വാര്യര്‍ ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടു വെച്ചിരിക്കുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വിവാദങ്ങളും തലപൊക്കിത്തപടങ്ങിയിരുന്നു. എന്നിരുന്നാലും സിനിമ മികച്ച രീതിയില്‍ തന്നെ സിനിമ പുറത്തു വരുമെന്ന് പ്രതീക്ഷയിലാണ് താരം. അതേസമയം, അഭിനയവും പഠനവും ഒപ്പം കൊണ്ടു പോകാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും പ്രിയ പറഞ്ഞു. ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദം വിദ്യാര്‍ഥിനിയാണെന്നും പഠനം പൂര്‍ത്തിയായാല്‍ സിനിമയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും പ്രിയ വ്യക്തമാക്കി. കൂടാതെ കോളേജില്‍ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഹാജരിനുള്ള മാര്‍ക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെന്നും പ്രിയ പറഞ്ഞു.

shortlink

Post Your Comments


Back to top button