CinemaGeneralMollywoodNEWS

മോഹൻലാലിന്‍റെ സാഹസിക പ്രകടനത്തിൽ സ്തംഭിച്ചു പോയ അപൂർവ്വ അനുഭവം പങ്കുവെച്ച് സംവിധായകൻ

പാദമുദ്ര എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന് ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നു

മോഹന്‍ലാല്‍ എന്ന അഭിനേതാവിനു ഏറെ സ്വീകാര്യത നല്‍കിയ കഥാപാത്രങ്ങളാണ് പാദമുദ്ര എന്ന ചിത്രത്തിലെ ഇരട്ട വേഷങ്ങള്‍, മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മോഹന്‍ലാലിന്റെ കരിയറിലെ മികച്ച രണ്ടു വേഷങ്ങളാണ്, ചിത്രകാരനായ ആര്‍ സുകുമാരന്‍ ഓച്ചിറ പരബ്രഹ്മം ക്ഷേത്രത്തിന്റെ  പശ്ചാത്തലത്തില്‍ കഥ പറഞ്ഞ പാദമുദ്ര മലയാള സിനിമയിലെ ക്ലാസിക് വിഭാഗതില്‍പ്പെടുത്താവുന്ന ഗംഭീര ചലച്ചിത്ര സൃഷ്ടിയാണ്,

പാദമുദ്രയില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്ത സന്ദര്‍ഭത്തെക്കുറിച്ചും, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് മോഹന്‍ലാല്‍ ഭാരമേറിയ മുള്ളുവേലി എടുത്തുയര്‍ത്തി മലമുകളിലേക്ക് ഓടികയറിയ സാഹസിക ചിത്രീകരണത്തെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനായ ആര്‍ സുകുമാരന്‍ തുറന്നു പറയുകയാണ്.

“പാദമുദ്ര എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന് ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നു, മറ്റു സംവിധായകര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സമ്മതിച്ചാല്‍  ഡേറ്റ് നല്‍കാമെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി, എന്നാല്‍ ഒരു സംവിധായകരും അതിനു   തയ്യാറായില്ല, ഒടുവില്‍ മോഹന്‍ലാല്‍ മൂന്ന്‍ മാസത്തെ സമയം ചോദിച്ചു, സ്ക്രിപ്റ്റ് പോലും   പൂര്‍ത്തികരിക്കാത്ത ഞാന്‍ അതിനു ഒക്കെ പറഞ്ഞു, അതിനിടയില്‍ മോഹന്‍ലാലിനു ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി, അതിന്റെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം എന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്, അന്ന് മോഹന്‍ലാലിന്‍റെ  അമ്മ എന്നോട് പറഞ്ഞു ലാലിനെ കൊണ്ട് രാത്രി എട്ടു മണിക്ക്  ശേഷം വര്‍ക്ക്  ചെയ്യിപ്പിക്കല്ലേ എന്ന് അങ്ങനെയുണ്ടാവില്ലെന്നു ഞാന്‍ അമ്മയ്ക്ക് ഉറപ്പും കൊടുത്തു. പക്ഷെ മോഹന്‍ലാല്‍ ആ പതിവൊക്കെ തെറ്റിച്ചു കൊണ്ട് പാതിരാത്രി വരെ ആ സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടാണ് പാദമുദ്ര പൂര്‍ത്തികരിച്ചത്.

ചിത്രത്തിന്റെ അവസാന ഭാഗത്ത് ഭാരമേറിയ മുള്ളുവേലിയും കൊണ്ട് കുന്നിന്‍ മുകളിലേക്ക് ഓടി കയറുന്ന മോഹന്‍ലാലിന്‍റെ സാഹസിക പ്രകടനം കണ്ടപ്പോള്‍ ഞങ്ങളുടെ യൂണിറ്റിലുള്ള എല്ലാവരും സ്തംഭധരായി പോയി.” സംവിധായകന്‍ പങ്കുവയ്ക്കുന്നു…

1988-ല്‍ പുറത്തിറങ്ങിയ പാദമുദ്രയില്‍ സീമ. രോഹിണി, ജഗദീഷ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button