BollywoodCinemaNEWS

രാംഗോപാല്‍ വര്‍മ്മ അഭിനയ രംഗത്തേക്ക്

അമിതാബ് ബച്ചനെ പോലെയുള്ള ബോളിവുഡിലെ പ്രമുഖര്‍ ക്യാമറയ്ക്ക് മുന്നിലേള്ള അദ്ദേഹത്തിന്റെ  ചുവടുവയ്പ്പിനെ സ്വാഗതം ചെയ്തു

ബോളിവുഡ് ഹിറ്റ്മേക്കര്‍ രാംഗോപാല്‍ വര്‍മ്മ അഭിനയ രംഗത്തേക്ക്. അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് അദ്ദേഹം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ്   രാംഗോപാല്‍ വര്‍മ്മ   അഭിനയിക്കുന്നത്.

എന്റെ ജന്മദിനമായ ഇന്ന്  ആദ്യമായി ഞാന്‍ ഒരു അഭിനേതാവായി തുടക്കം കുറിക്കുകയാണ്. നിങ്ങള്‍ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല, നന്ദി’, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട്  രാംഗോപാല്‍ വര്‍മ്മ  ട്വീറ്റ് ചെയ്തു. അമിതാബ് ബച്ചനെ പോലെയുള്ള ബോളിവുഡിലെ പ്രമുഖര്‍ ക്യാമറയ്ക്ക് മുന്നിലേള്ള അദ്ദേഹത്തിന്റെ  ചുവടുവയ്പ്പിനെ സ്വാഗതം ചെയ്തു. ആര്‍ എന്ന ഇന്‍റലിജന്‍സ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ രാംഗോപാല്‍ വര്‍മ്മ അഭിനയിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close