BollywoodCinemaGeneralNEWSUncategorized

ആ കമന്‍റ് ആണ് പ്രശ്നമായത്: രണ്‍വീര്‍ സിങ്ങിന് ട്വിറ്ററില്‍ നിന്ന് കിട്ടിയ പണി!

ട്വിറ്ററില്‍ പുലിവാല് പിടിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. പത്മാവതിയിലെ അലാവുദ്ദീന്‍ ഖില്‍ജിക്കുവേണ്ടിയുള്ള ഹെയര്‍ സ്‌റ്റൈല്‍ ഉപേക്ഷിക്കുന്നതിന് മുന്‍പുള്ള ഒരു ഫോട്ടോക്കൊപ്പം ചേര്‍ത്ത കുറിപ്പാണ് സ്ഥിതി വഷളാക്കിയത്. ഫോട്ടോക്കൊപ്പം ചേര്‍ത്ത ലൂസിങ് മൈ റിലിജ്യണ്‍ എന്ന കുറിപ്പാണ് പ്രശ്നമായത്. പ്രശസ്ത അമേരിക്കന്‍ റോക്ക് ബാന്‍ഡിന്‍റെ ഗാനമാണെന്നു അറിയാതെയായിരുന്നു പലരുടെയും വിമര്‍ശനം. 

അസ്ഥാനത്ത് പ്രയോഗിച്ച വാക്ക്, ബോധപൂര്‍വം വിവാദങ്ങള്‍ ഉണ്ടാക്കി സിനിമയുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ്, ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് എന്തുകൊണ്ട് മതം മാറിക്കൂട എന്നൊക്കെയായിരുന്നു രണ്‍വീറിനു ട്വിറ്ററില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button