CinemaGeneralLatest NewsNEWSTollywood

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്: ഭീംല നായകിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ വീഡിയോയ്ക്ക് ഒപ്പമാണ് റിലീസ് തീയതിയും പുറത്തുവിട്ടത്

ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് ‘ഭീംല നായക്’. ചിത്രത്തിൽ പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ വീഡിയോയ്ക്ക് ഒപ്പമാണ് റിലീസ് തിയതിയും പുറത്തുവിട്ടത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ‘കോശി കുര്യന്‍’ തെലുങ്കിലെത്തുമ്പോള്‍ ‘ഡാനിയല്‍ ശേഖര്‍’ എന്നാണ്. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

shortlink

Related Articles

Post Your Comments


Back to top button