GeneralLatest NewsMollywood

കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി മുടി വളര്‍ത്തിയിരുന്നു, മുടി വെട്ടല്ലേയെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു; ജയിലിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

'ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി

കോക്കെയ്ന്‍ കേസില്‍ രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞ താരമാണ് ഷൈന്‍ ടോം ചാക്കോ. പുതിയ കാലഘട്ടത്തിലെ താരങ്ങളില്‍ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോയെന്ന് നിശംസയം പറയാം. ഗദ്ദാമയിലെ ചെറുവേഷം ചെയ്ത് അഭിനയരംഗത്തേയ്ക്ക് എത്തിയ ഷൈന്‍ ടോം ചാക്കോ പിന്നീട് നായകനായും വില്ലനായും ശ്രദ്ധേയമായ ഏറെ വേഷങ്ങള്‍ ചെയ്തു. അതിനിടയിലാണ് ഷൈന്‍ ജയിലിലാകുന്നത്.

‘ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജിവിതത്തില്‍ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതു ദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നല്‍കി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകള്‍ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാല്‍ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസില്‍ പെട്ടുപോയാല്‍ ഇനി ഒരിക്കലും തിരിച്ച് വരാന്‍ കഴിയില്ലെന്ന് ചിലര്‍ പറയുമായിരുന്നു.

വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോള്‍ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളര്‍ന്നു പോയി. എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാല്‍ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം,വായിക്കുന്നത് ജയിലില്‍ വച്ചാണ്. പൗലോ കൊയ്‌ലോയുടെ ദ ഫ്ളിപ്ത് മൗണ്ടന്‍, പുസ്തകങ്ങള്‍ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്നറിഞ്ഞത് ആ ദിവസങ്ങളിലാണെന്നും ഷൈന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button