KollywoodLatest News

സൂര്യ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവന്‍; മനസു തുറന്ന് സെല്‍വരാഘവന്‍

തങ്ങളുടെ കരുത്തിന്റെ നെടുംതൂണായാണ് അദ്ദേഹം നില കൊണ്ടതെന്നും ട്വിറ്ററില്‍ കുറിച്ചു

എന്‍ജികെ എന്ന ചിത്രത്തിലൂടെ ഒന്നിച്ചിരിക്കുകയാണ് സൂര്യയും പ്രശസ്ത സംവിധായകന്‍ സെല്‍വരാഘവനും. ഇപ്പോഴിതാ സംവിധായകന്‍ സൂര്യയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. സൂര്യ സംവിധായകര്‍ക്ക് പ്രിയപ്പെട്ട നടനാണെന്നും തങ്ങളുടെ കരുത്തിന്റെ നെടുംതൂണായാണ് അദ്ദേഹം നില കൊണ്ടതെന്നും ട്വിറ്ററില്‍ കുറിച്ചു.

മെയ് 31ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നിരൂപകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു ജൈവ കര്‍ഷകനായിരുന്ന നന്ദഗോപാല്‍ കുമരന്‍ സമൂഹത്തിന് നന്മ ചെയ്യാനുള്ള ആഗ്രഹവുമായി രാഷ്ട്രീയത്തിലിറങ്ങാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയത്തിന്റെ ഇരുണ്ട മുഖം അദ്ദേഹം മനസ്സിലാക്കുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

Tags

Post Your Comments

Related Articles


Back to top button
Close
Close