CinemaGeneralKollywoodMollywoodMovie GossipsNEWSTollywoodWOODs

സൂപ്പര്‍താരങ്ങളുടെ നായിക എന്നിട്ടും ശ്രിയ ശരണ്‍ പരാജയപ്പെടാന്‍ കാരണം !!

തമിഴിലും തെലുങ്കിലും ഒരേ സമയം ഹിറ്റായി നില്‍ക്കുന്ന സമയത്താണ് പോക്കിരാജ എന്ന ചിത്രത്തിലൂടെ ശ്രിയ ശരണ്‍ മലയാളത്തിലെത്തിയത്. പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേയ്ക്ക് എത്തിയ ഈ തെന്നിന്ത്യന്‍ താരത്തിനു ഇപ്പോള്‍ വലിയ അവസരങ്ങള്‍ ഒന്നും തന്നെയില്ല. അതിനു കാരണം അതിഥി വേഷങ്ങളിയ്ക്കുള്ള താരത്തിന്റെ ഒതുങ്ങലുകളാണ്.

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ ശരണ്‍ അഭിനായരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് സന്തോഷം, ചെന്നകേശവ റെഡ്ഡി, നുവ്വേ നുവ്വേ, നൂകു നേനു നാക്കു നുവ്വു, ടാകോര്‍, എല ചെപ്പനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രിയ മുന്‍ നിര നായികയായി മാറിയ നടിയ്ക്ക് തിരിച്ചടിയായത് അതിഥി വേഷങ്ങള്‍ ആയിരുന്നു. ഹിന്ദിയിലും തമിഴിലും തെലുങ്കിലും പ്രഭാസ്, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ്, രജനികാന്ത്, ധനുഷ്, വിജയ്, വിശാല്‍, ശരത്ത് കുമാര്‍, ആര്യ, ജീവ, വിക്രം തുടങ്ങിയ മുന്‍നിര തമിഴ് നായകന്മാര്‍ക്കൊപ്പം അഭിനയിച്ച നടിയാണ് ശ്രീയ. എന്നാല്‍ തുടര്‍ച്ചയായി അഞ്ചോളം ചിത്രങ്ങളില്‍ അതിഥി താര വേഷങ്ങള്‍ ചെയ്തതോടെ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു. ഇടയ്ക്കും മുറയ്ക്കും ചില ഗാനരംഗത്ത് മാത്രം എത്തുന്ന അതിഥി വേഷങ്ങള്‍ തമിഴിലും ലഭിച്ചതോടെ അവിടെയും ശ്രിയയ്ക്ക് വിജയങ്ങള്‍ ഒന്നുമില്ലാതെയായി.

ഇതിനിടയില്‍ ചിമ്പുവിനൊപ്പം അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിലൂടെ മടങ്ങിവരാന്‍ ശ്രമിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. അതോടെ താരത്തിന്റെ രണ്ടാം വരവും പരാജയമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button