Latest NewsMollywood

കുഞ്ഞ് ഇസയെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ; എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സംഗീത സംവിധായകനായ കൈലാസ് മേനോനാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്

യുവതാരനിരയില്‍ പ്രധാനിയാണ് ടൊവിനോ തോമസ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരമാണിദ്ദേഹം. നായകനായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടുത്തമൊന്നും അദ്ദേഹത്തിനില്ല. ഉയരെയിലേയും വൈറസിലേയും പ്രകടനത്തിന് ലഭിച്ച കൈയ്യടിയിലൂടെ വ്യക്തമാവുന്നത് ഇക്കാര്യമാണ്.

ലൂക്കക്ക് ശേഷം പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്റെ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിലെ ഗാനചിത്രീകരണത്തിനായി ലഡാക്കില്‍ പോയിരിക്കുകയായിരുന്നു താരവും സംഘവും. ലഡാക്ക് യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടൊവിനോയ്ക്കൊപ്പം ലിഡിയയും കുഞ്ഞ് ഇസയും ഒപ്പമുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അതിനിടെ ടൊവിനോ തോമസും സംഘവും എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മകളെ നെഞ്ചോട് ചേര്‍ത്ത് ഉറങ്ങുന്ന താരത്തിന്റെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഗീത സംവിധായകനായ കൈലാസ് മേനോനാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

https://www.facebook.com/kailasmenon2000/posts/10156321389819149

shortlink

Related Articles

Post Your Comments


Back to top button