‘നിർഭാഗ്യവശാൽ എനിക്ക് ആ പടം കാണേണ്ടിവന്നു’;മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാർവതി

ലയാളികളുടെ പ്രിയപ്പെട്ട നായിക പാർവതി അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഓപ്പൺ ഫോറത്തിലൂടെ ചില അഭിപ്രായങ്ങൾ പങ്കുവെക്കുകയുണ്ടായി.മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ ചിത്രത്തേയും താരം വിമർശിക്കുകയുണ്ടായി.

പാർവതിയുടെ വാക്കുകൾ

ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്‌. അത് കസബയാണ് (ഗീതു മോഹൻദാസിന്റെ നിർബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരോട് ബഹുമാനമുണ്ട്.എന്നാൽ അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്.

സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്.സമൂഹം ആരാധിക്കുന്ന ഒരു നടൻ പറയുന്നതെന്തും ആരാധകർ അങ്ങനെ തന്നെ സ്വീകരിക്കും.കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടെന്നും താരം പറഞ്ഞു.സിനിമാ മേഖലയിലെ പലരും ഈ പെൺ കൂട്ടായ്മയെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും പാർവതി പറഞ്ഞു.

SHARE