GeneralLatest NewsNEWS

ഉപ്പും മുളകിലെ പ്രിയതാരത്തിന് പരിക്ക്

പരിക്ക് പറ്റിയെങ്കിലും  പുതിയ എപ്പിസോഡിലും കേശു സജീവമാണ് താരം

ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയായ സീരിയലായ ഉപ്പും മുളകിലെ ആരാധകരുടെ  പ്രിയതാരത്തിനു പരിക്ക്. ഉപ്പും മുളകും എന്ന സീരിയലില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി വാങ്ങുന്ന കുഞ്ഞു പ്രതിഭയാണ് അല്‍സാബിത്ത്, പരമ്പരയിയില്‍ കേശു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന അല്‍സാബിത്തിന്റെ കുസൃതികള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്, എന്നാല്‍ ലൊക്കേഷനില്‍ സീന്‍ ചിത്രീകരിക്കുമ്പോള്‍ വീണു പരിക്ക് പറ്റിയത് ഉപ്പും മുളകും  ആരാധകരെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. പരിക്ക് പറ്റിയെങ്കിലും  പുതിയ എപ്പിസോഡിലും കേശു സജീവമാണ്. ഒടിഞ്ഞ കയ്യുമായി സീരിയലില്‍ കുസൃതിത്തരങ്ങള്‍ വിളമ്പുന്ന അല്‍സാബിത്തിന്റെ പരിക്കിന് സ്വാന്തന വാക്കുമായി ആരാധകരും രംഗത്തെത്തി. സീരിയലിനു വേണ്ടി അഭിനയിച്ച പരിക്കാണെന്ന ധാരണയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായതോടെ അല്‍സാബിത്ത് എന്ന കുഞ്ഞുമിടുക്കന് സോഷ്യല്‍ മീഡിയില്‍ ആശ്വാസ വാക്കുക്കളുടെ പ്രവാഹമാണ്.

shortlink

Related Articles

Post Your Comments


Back to top button