BollywoodCinemaComing SoonLatest News

ഹവാ ഹവായി വീണ്ടുമെത്തി ;തുംഹാരി സുലുവിലൂടെ

1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി എന്ന ഹിറ്റ് ഗാനം പുതുതലമുറയ്ക്ക് പോലും പരിചിതമാണ്. 30 വർഷങ്ങൾക്ക് ശേഷം വിദ്യാ ബാലന്‍ നായികയായ തുംഹാരി സുലു എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ് ആ ഗാനം. ഹവാ ഹവായി 2.0 എന്ന പേരിലാണ് ഗാനം ടി-സീരീസ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റേഡിയോ ജോക്കിയാകുന്ന സുലു എന്ന വീട്ടമ്മയായാണ് വിദ്യ എത്തുന്നത് .മാനവ്, നേഹ ധൂപിയ, വിജയ്, മലിഷ്‌ക, അഭിഷേക് ശർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. നവംബർ 17 ന് ചിത്രം തിയറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button