GeneralKollywoodLatest News

ബൈക്കില്‍ കാറിനെ പിന്തുടർന്ന് ആരാധകര്‍; തിരികെ പോകാൻ ആവശ്യപ്പെട്ട് സൂപ്പര്‍താരം

തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്‌. ലളിതമായ പെരുമാറ്റത്തിലൂടെ ആരാധക ഹൃദയം കവരുന്ന വിജയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാവുന്നു. വിജയിയോടുള്ള ആരാധകരുടെ സ്നേഹവും തിരിച്ച് ആരാധകരോടുള്ള വിജയുടെ കരുതലും വ്യക്തമാക്കുന്നതാണ് വീഡിയോ.

ദളപതി 63 എന്ന് പേരിട്ടിരിക്കുന്ന ആറ്റ്ലീ ചിത്രത്തിന്‍റെ തിരക്കുകളിലാണിപ്പോള്‍ വിജയ്. എസ്ആർഎം യൂണിവേഴ്സിറ്റി ക്യാംപസിലാണ് ചിത്രീകരണം. ഷൂട്ടിംഗ് കാണാന്‍ എത്തുന്ന ആരാധകരിൽ ചിലർ,‘തലൈവാ… തലൈവാ….’ എന്ന വിളികളോടെ ബൈക്കില്‍ താരത്തിന്റെ കാറിനെ പിന്തുടരുകയും ആരാധകർ പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ വിജയ് കാറിന്റെ ഗ്ലാസ് താഴ്ത്തി അവരോട് തിരികെ പോകാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോ. ആരാധകരെ കൈ വീശി കാണിച്ച ശേഷമായിരുന്നു തന്നെ പിന്തുടരുന്നത് നിർത്തി ദയവ് ചെയ്ത് തിരികെ പോകാൻ ദളപതി അപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments


Back to top button