GeneralKollywoodLatest News

നടി മേഘയെ പുറത്താക്കി!! താര പുത്രന്റെ പ്രണയിനി യുവ താര സുന്ദരി

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റം വിവാദത്തിലായിരിക്കുകയാണ്. തെന്നിന്ത്യയില്‍ വന്‍ വിജയമായി മറിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മയിലൂടെ ധ്രുവ് വെള്ളിത്തിരയില്‍ എത്തും. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയും പാട്ടുകളും ട്രെയിലറും പുറത്തുവിട്ട ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയില്‍. പ്രീ റിലീസില്‍ ചിത്രം കണ്ടിട്ട് തൃപ്തിയാകാത്ത നിര്‍മ്മാതാക്കള്‍ ചിത്രം വീണ്ടും ഷൂട്ട്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്.

രണ്ടാമത് ഷൂട്ട്‌ ചെയ്യുന്നതിന്റെ ഭാഗമായി ധ്രുവിനെ മാത്രം നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളേയും മാറ്റാന്‍ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ നായികയെ മാറ്റിയിരിക്കുകയാണ്. പുതുമുഖ നടി മേഘ ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.. എന്നാല്‍ ഇപ്പോള്‍ താര പുത്രനെ പ്രണയിക്കാന്‍ ബോളിവുഡ് സുന്ദരി ബനിത സന്ധുവെത്തുന്നതായി റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് നായികയായി ബനിത എത്തുന്ന വാര്‍ത്ത പുറത്തുവിട്ടത്. തരണിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ബനിത സന്തോഷം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button