Latest NewsMollywood

അമ്മയുടെ ഭരണഘടന പാസാക്കിയ ഭേദഗതിക്കെതിരെ ഡബ്ല്യു.സി.സി രംഗത്ത്; രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടു

കൊച്ചി: മലയാള ചലച്ചിത്ര കൂട്ടായ്മയായ എ.എം.എം.എ ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കി എന്നാല്‍ ഈ ഭേദഗതിയ്‌ക്കെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തി. സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണു ഭരണഘടനയില്‍ മാറ്റം വരുന്നതെന്നാണ് അമ്മയുടെ അവകാശവാദം.

ഭേദഗതിയില്‍ പ്രതിഷേധിച്ച് നടിമാരും ഡബ്ലു.സി.സി അംഗങ്ങളുമായ രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടു. തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്ന് ഡബ്ലു.സി.സി വ്യക്തമാക്കി. ഡബ്ലു.സി.സിയുടെ അടിസ്ഥാന ഉദ്ദേശത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്ന് സംഘടന ആരോപിച്ചു. ഭേദഗതിയില്‍ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളില്ലെന്നും ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെന്നും അവര്‍ ആരോപിക്കുകയും ചെയ്തു. നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ താത്പര്യപ്രകാരമാണെന്നും അവര്‍ കുറ്റപ്പെടുത്തി. കരട് തയ്യാറാക്കിയത് ചര്‍ച്ചകളില്ലാതെയാണെന്നും കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button