CinemaComing SoonKollywoodLatest News

ഇന്ദ്രജിത്തിന് നന്ദിപറയുന്ന ആ ചെറുപ്പക്കാരൻ ആരാണ്

രുപത്തിരണ്ടാം വയസിലാണ് കാർത്തിക് നരേന്‍ എന്ന ചെറുപ്പക്കാരൻ തന്‍റെ കന്നിച്ചിത്രത്തിന് ജന്മം നൽകിയത്.’ധ്രുവങ്ങൾ പതിനാറ്’എന്ന ആ തമിഴ് ചിത്രം വിജയം ഏറ്റുവാങ്ങി. പിന്നീട് കാർത്തിക് തന്‍റെ രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു.’നരകാസുരൻ’ എന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ സ്വന്തം ഇന്ദ്രജിത്ത് സുകുമാരന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലക്ഷ്മണ്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

ടിറ്ററിലൂടെയാണ് കാർത്തിക് തന്‍റെ ചിത്രത്തിന്‍റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്.ആ കൂട്ടത്തിൽ ഇന്ദ്രജിത്തിന് നന്ദി പറയാനും ഈ കൊച്ചു സംവിധായകൻ മറന്നില്ല.’ഇന്ദ്രജിത്ത് സാറിനൊപ്പം ജോലി ചെയ്തതില്‍ അതീവ സന്തോഷമുണ്ട്. ലക്ഷ്മണ്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതിന് നന്ദി. ഇനി നാല് ദിവസങ്ങള്‍ കൂടി മാത്രം’- എന്നാണ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചത്.

അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നരകസൂരന്‍ ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റർ ചിത്രമാണെന്നാണ്‌ അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഒരു സസ്പെന്‍സ് ഡ്രാമയാണ് ഈ ബഹുഭാഷ ചിത്രമെന്ന് കാര്‍ത്തിക് നരേന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button