BollywoodGeneralNEWS

സഹീര്‍-സാഗരിക ദമ്പതികളുടെ ഹണിമൂണ്‍ യാത്രക്കിടെ സാനിയയ്ക്ക് എന്ത് കാര്യം? സംഭവം ഇങ്ങനെ

ക്രിക്കറ്റ് താരം സഹീറും ബോളിവുഡ് നടി സാഗരികയും തമ്മിലുള്ള വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു, വിവാഹത്തിനു ശേഷം ഹണിമൂണിന് പോയ സാഗരികയെയും സഹീറിനെയും സോഷ്യല്‍ മീഡിയ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല, വീണ്ടും സോഷ്യല്‍ മീഡിയിലെ താരമാകുകയാണ് ഈ താരദമ്പതികള്‍, അതിനു കാരണമായതോ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും.

ഹണിമൂണ്‍ യാത്രവേളയില്‍ സാഗരിക സഹീറിന്റെ മാത്രമായി ഒരു ചിത്രം പങ്കുവെച്ചിരുന്നു, ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ സാനിയയുടെ കൗണ്ടറെത്തിയത്,

സഹീര്‍ ഒറ്റയ്ക്കാണോ ഹണിമൂണ്‍ യാത്ര നടത്തുന്നതെന്നായിരുന്നു സാനിയയുടെ ചോദ്യം. കടല്‍ക്കരയില്‍ വിശ്രമിക്കുന്ന സഹീറിന്റെ ചിത്രമാണ് സാഗരിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ മാസം 23-നായിരുന്നു ഇരുവരുടെയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button